Current Date

Search
Close this search box.
Search
Close this search box.

യുവത്വം സമൂഹത്തില്‍ തങ്ങളുടെ ജീവിതം അടയാളപ്പടുത്തണം

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ‘യുവത, ജീവിതം അടയാളപ്പടുത്തുന്നു’കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച വിജ്ഞാന സദസ്സ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ് ലാമിയ സുപ്രീം കൗണ്‍സില്‍ പ്രസിഡന്റും, വിദ്യാ കൗണ്‍സില്‍ ചെയര്‍മാനുമായ എം ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. യുവത്വം  വായന യിലൂടെയും പഠനത്തിലൂടെയും ധിഷണാപരവും ചിന്താ പരവുമായ വികാസം പ്രാപിച്ച് സേവന സമര്‍പ്പണത്തിലൂടെ, സമൂഹത്തില്‍ തങ്ങളുടെ ജീവിതം അടയാളപ്പടുത്തണമെന്ന്  അദ്ദേഹം ആഹ്വാനം ചെയ്തു.
യൂത്ത് ഇന്ത്യ പ്രസിഡന്റ് ഫാജിസ് ടി കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫ്രണ്ട്‌സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജമാല്‍ നദ്‌വി സമാപന പ്രസംഗം നിര്‍വഹിച്ചു. അനീസ് വി കെ സ്വാഗത ഭാഷണവും നജാഹ് കൂരങ്കോട്ട് നന്ദി പ്രകാശനവും നിര്‍വഹിച്ചു.

 

Related Articles