Current Date

Search
Close this search box.
Search
Close this search box.

യുനെസ്‌കോയില്‍ നിന്നും ഇസ്രായേല്‍ പിന്മാറുന്നു

പാരിസ്: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയില്‍ നിന്നും ഇസ്രായേല്‍ അംഗത്വം രാജിവെക്കുന്നു. ഇതു സംബന്ധിച്ച കത്ത് യുനസ്‌കോക് ലഭിച്ചതായി യു.എന്‍ വൃത്തങ്ങള്‍ പറഞ്ഞു.

കിഴക്കന്‍ ജറൂസലേമിനു മേലുള്ള ഇസ്രായേലിന്റെ കടന്നുകയറ്റത്തെ യുനെസ്‌കോ നിരന്തരം എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇസ്രായേല്‍ യുനെസ്‌കോയെ വിമര്‍ശിച്ചിരുന്നു. ഫലസ്തീന് യുനെസ്‌കോയില്‍ അംഗത്വം നല്‍കാനുള്ള തീരുമാനത്തേയും ഇസ്രായേല്‍ എതിര്‍ത്തിരുന്നു. ഇതെല്ലാമാണ് യുനെസ്‌കോയില്‍ നിന്നും അംഗത്വം രാജിവെക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.

ഇസ്രായേലിന്റെ പിന്മാറ്റത്തില്‍ യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രേ അസൗല അതിയായ ഖേദം പ്രകടിപ്പിച്ചു. 1949 മുതല്‍ ഇസ്രായോല്‍ യുനെസ്‌കോയിലെ അംഗരാജ്യമാണ്. ഇസ്രായേലിന് സംഘടനക്കുള്ളില്‍ എല്ലാ അവകാശങ്ങളും അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും സാംസ്‌കാരികപരമായും വിദ്യാഭ്യാസപരമായും ശാസ്ത്രപരമായുമുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും യുനെസ്‌കോ പ്രതിജ്ഞാബദ്ധമാണെന്നും അസൗല പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് പിന്മാറുന്നതായ നോട്ടീസ് ഇസ്രായേലും യു.എസും യുനെസ്‌കോക്ക് നല്‍കിയത്. 2018 ഡിസംബര്‍ 31 വരെ ഔദ്യോഗിക അംഗത്വ കാലാവധിയുണ്ട്. ഇസ്രായേല്‍ വിരുദ്ധ സഖ്യമാണ് യുനെസ്‌കോയിലെന്നും സംഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കരണം നടപ്പാക്കണമെന്നുമാണ് യു.എസ് പ്രതികരിച്ചത്.

 

 

Related Articles