Current Date

Search
Close this search box.
Search
Close this search box.

യുദ്ധ വിമാനങ്ങള്‍ നല്‍കുന്നത് തടയുമെന്ന് യു.എസ്; മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് തുര്‍ക്കി

അങ്കാറ: തുര്‍ക്കിക്ക് അമേരിക്ക കൈമാറുമെന്നറിയിച്ച എഫ്-35 യുദ്ധ വിമാനങ്ങള്‍ നിഷേധിച്ചതിനെ തുര്‍ക്കി അപലപിച്ചു. അമേരിക്കയുടെ നിഷേധാത്മക നിലപാടില്‍ തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം ആണ് അപലപനം രേഖപ്പെടുത്തിയത്. പകരം മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു. യു.എസുമായുള്ള നയതന്ത്ര ഇടപാടുകള്‍ക്ക് എതിരാണിതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് യു.എസ് സെനറ്റ് പത്തിനെതിരെ 85 വോട്ടുകള്‍ വിമാനങ്ങള്‍ കൈമാറുന്നത് തടയുന്ന ബില്‍ പാസാക്കിയത്. എഫ് 35 യുദ്ധ വിമാനങ്ങള്‍ തുര്‍ക്കിക്ക് കൈമാറാനായിരുന്നു കരാര്‍. ഇതാണ് റദ്ദാക്കിയത്. മറ്റിടങ്ങളില്‍ നിന്നും യുദ്ധ വിമാനങ്ങള്‍ വാങ്ങാനാകുമെന്നും തുര്‍ക്കി അറിയിച്ചു. സെനറ്റും പ്രതിനിധി സഭയും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്യുകയായിരുന്നു.

 

Related Articles