Current Date

Search
Close this search box.
Search
Close this search box.

യാത്രയയപ്പ് നല്‍കി

മനാമ: ബഹ്‌റൈന്‍ പ്രവാസ അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന യൂത്ത് ഇന്ത്യ മുന്‍ പ്രസിഡന്റും നിലവില്‍ എക്‌സിക്യൂട്ടീവ് അംഗവുമായ ബിന്‍ഷാദ് പിണങ്ങോടിന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. പരിപാടിയില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി സമാപന പ്രസംഗം നിര്‍വഹിച്ചു. ബിന്‍ഷാദിനുള്ള ഫ്രന്റ്‌സിന്റെ ഉപഹാരം ജമാല്‍ നദ്‌വി കൈമാറി.
 
റാങ്ക് ജേതാവിനെ ആദരിച്ചു
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി സൈക്കോളജിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ റുഫൈദ റഫീഖീന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ വനിതാ ഘടകം ആദരിച്ചു. ഫ്രന്റ്‌സ് എക്‌സിക്യൂട്ടീവ് അംഗം അഹ്മദ് റഫീഖിന്റെയും സഈദ റഫീഖിന്റെയും മകളാണ് റുഫൈദ റഫീഖ്. റിഫ വനിതാ ഏരിയ ഓര്‍ഗനൈസര്‍ ബുഷ്‌റ റഹീം റുഫൈദക്ക് മൊമന്റോ നല്‍കി.

Related Articles