Current Date

Search
Close this search box.
Search
Close this search box.

യമനില്‍ ഹൂഥികള്‍ ‘ഭരണകൂട’ പ്രഖ്യാപനം നടത്തി

സന്‍ആ: ഹൂഥികളും മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹും രൂപീകരിച്ച രാഷ്ട്രീയ സമിതി സന്‍ആയില്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ഹബ്തൂറിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം രൂപീകരിച്ചതായി പ്രഖ്യാപിച്ചു. 42 മന്ത്രിമാരാണ് ഭരണകൂടത്തിലുള്ളത്. ജനറല്‍ മുഹമ്മദ് നാസിര്‍ അല്‍ആത്വിഫിയാണ് പ്രതിരോധ മന്ത്രി. യുദ്ധം തകര്‍ത്ത യമനില്‍ സമാധാന ശ്രമങ്ങള്‍ സജീവമാക്കാന്‍ ഐക്യരാഷ്ട്രസഭ ശ്രമിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. ഏകപക്ഷീയമായ ഈ ഭരണകൂട പ്രഖ്യാപനം ഐക്യരാഷ്ട്രസഭക്കും അമേരിക്കക്കും കടുത്ത വെല്ലുവിളിയാവാന്‍ സാധ്യതയുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വിലയിരുത്തുന്നു.
2014 മുതല്‍ ഇറാന്റെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ പോരാട്ടത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഹൂഥി സായുധ ഗ്രൂപ്പുകള്‍ക്കെതിരെ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തുന്ന പോരാട്ടം കനപ്പിക്കാന്‍ ഈ പ്രഖ്യാപനം കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ പിന്തുണയോടെ ഹാദി തുടരുന്നു ‘ധിക്കാരത്തിന്’ തിരിച്ചടി നല്‍കാനാണ് ഭരണകൂട പ്രഖ്യാപനത്തിലൂടെ തങ്ങളുദ്ദേശിക്കുന്നതെന്ന് ഹൂഥികള്‍ പറഞ്ഞു. യമനില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ 2015 മാര്‍ച്ച് മുതല്‍ ഏഴായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും 37,000ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.

Related Articles