Current Date

Search
Close this search box.
Search
Close this search box.

യമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 71 മരണം

സന്‍ആ: യമനിലെ സന്‍ആയില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. യമനിലെ ഹൂതി വിമര്‍ക്കെതിരേ കഴിഞ്ഞ 48 മണിക്കൂറിനിടെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരാണിത്. ഇതില്‍ 60 പേരും ഹൂതി പോരാളികളാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നിരവധി ബോംബുകളാണ് സന്‍ആയില്‍ വര്‍ഷിച്ചത്. ഇതില്‍ രണ്ട് സ്ത്രീകളും മൂന്നു കുട്ടികളുമടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏഴു പേരും ഒരു കുടുംബത്തിലുള്‍പ്പെട്ടവരാണ്. ആരോഗ്യ-സുരക്ഷ വകുപ്പ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കിഴക്കന്‍ സന്‍ആയിലെ ഹയ് അസ്‌റില്‍ രണ്ടു കെട്ടിടങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍, 12 സര്‍ക്കാര്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായും 19 പേര്‍ക്ക് പരുക്കേറ്റതായും മറ്റൊരു റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി നിയന്ത്രണത്തിലുള്ള ന്യൂസ് ഏജന്‍സിയായ സബ റിപ്പോര്‍ട്ട് ചെയ്തു. ജറൂസലേമിനെ ഇസ്രായേല്‍ ആസ്ഥാനമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് യമനിലെ അര്‍ഹബ് ജില്ലയില്‍ നടന്ന പ്രതിഷേധ റാലിക്കു നേരെയാണ് വ്യോമാക്രമണമുണ്ടായതെന്നും സബ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Related Articles