Current Date

Search
Close this search box.
Search
Close this search box.

യമനില്‍ ബ്രിട്ടീഷ് നിര്‍മിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കില്ലെന്ന് സൗദി

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ബ്രിട്ടീഷ് നിര്‍മിത ക്ലസ്റ്റര്‍ ബോംബുകള്‍ യമനില്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സൗദി ഗവണ്‍മെന്റ് അറിയിച്ചു. അറബ് സഖ്യസേന ബ്രിട്ടീഷ് നിര്‍മിത ക്ലസ്റ്റര്‍ ബോംബുകള്‍ ‘പരിമിതമായ തോതില്‍’ യമനില്‍ വര്‍ഷിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കല്‍ ഫാലണ്‍ തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ബി.എല്‍ 755 വിഭാഗത്തില്‍പ്പെട്ട ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ച വിവരം സൗദി സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും, പ്രസ്തുത തീരുമാനം ബ്രിട്ടീഷ് സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതാദ്യമായാണ് ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം സൗദി സ്ഥിരീകരിക്കുന്നത്. ‘വളരെ പരിമിതമായ തോതില്‍ ബി.എല്‍ 755 ബോംബുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ ജനവാസകേന്ദ്രങ്ങളില്‍ അവ ഉപയോഗിച്ചിട്ടില്ല. സിവിലിയന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഞങ്ങള്‍ ബോംബാക്രമണം നടത്താറില്ല.’ സൗദി ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍അസീരി പറഞ്ഞു. ഹൂഥി മിലീഷ്യകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് അവരുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് മാത്രമാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വിശാലമായ ഭൂപ്രദേശത്ത് നൂറ് കണക്കിന് ചെറുബോംബുകളായി ചിതറി നാശനഷ്ടം വിതക്കാന്‍ കഴിവുള്ളവയാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇത് ഇവയില്‍ പലതും പൊട്ടിത്തെറിക്കാറില്ല. ഇവ പിന്നീട് സംഘര്‍ഷം അവസാനിച്ചതിന് ശേഷം പൊട്ടിത്തെറിക്കാറാണ് പതിവ്. പൊട്ടാതെ കിടക്കുന്നവയുടെ കളിപ്പാട സമാനമായ രൂപം കുട്ടികളെ ആകര്‍ഷിക്കുന്നതിനാല്‍ കുട്ടികളാണ് ഇവയുടെ പ്രധാന ഇരകള്‍.

Related Articles