Current Date

Search
Close this search box.
Search
Close this search box.

യമനിലേക്ക് മെഡിക്കല്‍-ജീവന്‍ രക്ഷാ സഹായവുമായി ലോകാരോഗ്യ സംഘടന

മാരിബ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന യമനിലേക്ക് 200 ടണ്ണിന്റെ ആരോഗ്യ-ജീവന്‍ രക്ഷാ സഹായ ദൗത്യവുമായി ലോകാരോഗ്യ സംഘടന. മരുന്നുകളും മറ്റു മെഡിക്കല്‍ സഹായവുമായി യു.എന്നിന്റെ നാലു വിമാനങ്ങള്‍ ഈ ആഴ്ചയില്‍ തന്നെ സന്‍ആ വിമാനത്താവളത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജീവന്‍രക്ഷാ മരുന്നുകള്‍,ഇന്‍സുലിനുകള്‍,ആന്റിബയോടിക്‌സ്,റാബിസ് വാക്‌സിന്‍,ഐ.വി ഫ്‌ള്യൂവിഡ്,മറ്റു മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമാണ് ഇതില്‍ ഉണ്ടാവുക. ആകെ 200 ടണ്ണിന്റെ സാധനങ്ങളാണുള്ളത്.

യമനിലുടനീളം അടിയന്തര ചികിത്സ ആവശ്യമുള്ള 16.4 മില്യണ്‍ ആളുകളാണുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് ആവശ്യത്തിനുള്ള ആശുപത്രികളോ ഡോക്ടര്‍മാരോ മരുന്നുകളോ മെഡിക്കല്‍ ഉപകരണങ്ങളോ ഇതുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങളോ ഇല്ല. നിലവില്‍ ഉള്ള ആശുപത്രികളില്‍ തന്നെ മരുന്നുകളോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.

ഇതിനെല്ലാം അടിയന്തര സഹായം എന്ന അര്‍ത്ഥത്തിലാണ് സഹായങ്ങള്‍ എത്തിക്കുന്നതെന്നു് ലോകാരോഗ്യ സംഘടനയുടെ വക്താവ് നെവിയോ സകരിയ പറഞ്ഞു. ഇതു മാത്രമല്ല യമനില്‍ സ്ഥിരതയുള്ളതും തടസ്സങ്ങളില്ലാത്തതുമായ മാനുഷിക പരിഗണന വേണമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles