Current Date

Search
Close this search box.
Search
Close this search box.

യമനിലെ പട്ടിണി മാറ്റാന്‍ റമദാനില്‍ ഐക്യരാഷ്ട്രസഭയുടെ കാമ്പയിന്‍

സന്‍ആ: യമനിലെ വ്യാപകമായ പട്ടിണിക്ക് തടയിടുന്നതിനായി വിശുദ്ധ റമദാന്‍ മാസത്തില്‍ സംഭാവനകള്‍ ശേഖരിക്കാനുള്ള കാമ്പയിന് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം ബുധനാഴ്ച്ച തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം ShareTheMeal എന്ന പേരില്‍ ഒരു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. യമനിലെ പട്ടിണിക്ക് തടയിടലും ലബനാനിലെ സിറിയന്‍ അഭയാര്‍ഥി കുട്ടികളെയും ആവശ്യക്കാരായ ലബനാനില്‍ തന്നെയുള്ളവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗവണ്‍മെന്റുകളുടെയും കമ്പനികളുടെയും വ്യക്തികളുടെയും ഭാഗത്തു നിന്നുമുള്ള സഹായം പ്രതീക്ഷിച്ചാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്.
നേരത്തെ ദക്ഷിണ സുഡാനിലെ പട്ടിണി മാറ്റുന്നതില്‍ ഈ ആപ്ലിക്കേഷന്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നും ഒറ്റ മാസം കൊണ്ട് തന്നെ ദശലക്ഷത്തിലേറെ ഉപയോക്താക്കള്‍ അതുമായി സഹകരിച്ചിട്ടുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ പിന്തുണയുള്ള യമനിലെ ഔദ്യോഗിക ഭരണകൂടത്തിനും വിമതര്‍ക്കുമിടയിലെ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യരംഗത്തും സുരക്ഷാരംഗത്തും കടുത്ത പ്രതിസന്ധിയാണ് യമന്‍ നേരിടുന്നത്.
                                                                                                                          

Related Articles