Current Date

Search
Close this search box.
Search
Close this search box.

മൗലികാവകാശം കവര്‍ന്നെടുക്കാന്‍ ജുഡീഷ്യറിക്ക് സാധ്യമല്ല: ജലാലുദ്ദീന്‍ ഉമരി

ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ജുഡീഷ്യക്ക് സാധ്യമല്ലെന്ന് മുത്വലാഖ് വിഷയത്തിലെ അലഹാബാദ് ഹൈക്കോടതി വിധിയോട് പ്രതികരിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഭാരതീയ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഭരണഘടന മൗലികാവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. മതവും അതിന്റെ വ്യക്തിനിയമങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ പ്രധാനമാണ്. ഭരണഘടന അനുവദിച്ചിട്ടുള്ളത് പ്രകാരം മുസ്‌ലിംകല്‍ അവരുടെ മതവും വ്യക്തിനിയമങ്ങളും പിന്തുടരുന്നതില്‍ ജുഡീഷ്യറി ഇടപെടരുത്. മുസ്‌ലിംകളുടെ മാത്രം വിഷയമല്ല ഇത്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന തുടങ്ങിയ മറ്റ് മതങ്ങള്‍ പിന്തുടരുന്നവര്‍ക്കും അവരുടെ വ്യക്തിനിയമങ്ങളുണ്ട്. കോടതികള്‍ അവയില്‍ ഇടപെടരുത്. സുപ്രീം കോടതി നേരത്തെ വിഷയം പരിഗണിച്ചിരിക്കെ ഹൈക്കോടതിയുടെ ഈ നിരീക്ഷണം അനാവശ്യമാണ്. എന്നും അദ്ദേഹം പറഞ്ഞു.
ഒറ്റയിരുപ്പിന് മൂന്ന് തലാഖും ചൊല്ലുന്നത് അനഭിലഷണീയമാണ്. അതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളി അത് ആവശ്യമായി വരും. മുത്വലാഖ് വിവാഹമോചനത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള രീതിയല്ലെങ്കിലും ചെയ്താല്‍ അത് സാധുവാകുന്നതാണ്. കിംവദന്തികളെ അവിശ്വസിക്കാനും പ്രകോപനങ്ങളില്‍ നിയന്ത്രണം പാലിക്കാനും ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡിന് പിന്നില്‍ ഉറച്ച് നിലകൊള്ളാനുമാണ് മുസ്‌ലിംകളോട് ഞങ്ങള്‍ ഉപദേശിക്കുന്നതെന്നും ഉമരി കൂട്ടിചേര്‍ത്തു.

Related Articles