Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് റോഹിങ്ക്യകളുടെ കൂട്ടപലായനം

യാങ്കൂണ്‍: മാന്‍മറിലെ ആക്രമണങ്ങള്‍ കാരണം അഞ്ഞൂറോളം പേര്‍ അവിടം വിട്ട് ബംഗ്ലാദേശിലേക്ക് കടന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മ്യാന്‍മറിലുണ്ടായ ആക്രമണങ്ങളില്‍ 86 പേര്‍ കൊല്ലപ്പെടുകയും മുപ്പതിനായിരത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ‘സൈന്യത്തിനും ജനതക്കുമിടയില്‍ വിള്ളലുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഭീകരരുടെ’ കൈകളാല്‍ മുന്നൂറ് വീടുകള്‍ തകര്‍ക്കപ്പെട്ടതായി മ്യാന്‍മര്‍ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.
വാര്‍ത്താ മാധ്യമങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങളുപയോഗിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് സൈന്യം ആരോപിക്കുന്നത്. സൈന്യം ആരോപണങ്ങളുയര്‍ത്തുകയും നിഷേധിക്കുകയും ചെയ്യുന്നതിന് പകരം മ്യാന്‍മര്‍ ഭരണകൂടം സംഭവങ്ങള്‍ പരിശോധിക്കുകയാണ് വേണ്ടതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉദ്യോഗസ്ഥന്‍ ബ്രാഡ് ആദംസ് അതിനോട് പ്രതികരിച്ചു.
റോഹിങ്ക്യകള്‍ പോലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്തി അവരുടെ ആയുധങ്ങള്‍ കവര്‍ന്നെടുത്തു എന്നാരോപിച്ചാണ് മ്യാന്‍മര്‍ സൈന്യം അവര്‍ക്കെതിരെ ആക്രമണം ആരംഭിച്ചത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുക, സാധാരണ ജനങ്ങളെ പീഡിപ്പിക്കുകയും തീവെക്കുകയും ചെയ്യുക തുടങ്ങി കടുത്ത മനുഷ്യാവകാശ ലംഘങ്ങളാണ് അതിന്റെ പേരില്‍ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടമാടുന്നത്.

Related Articles