Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മര്‍ മുസ്‌ലിംകളെ റോഹിങ്ക്യകള്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് ഭരണകൂടം

യാംഗോണ്‍: മ്യാന്‍മറിലെ ഭൂരിപക്ഷ വിഭാഗമായ ബുദ്ധവിഭാഗത്തിനും ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കുമിടയിലെ സംഘര്‍ഷം ലഘുകരിക്കുന്നതിന് മര്‍ദിതരായ മുസ്‌ലിംകളെ അവരുടെ വംശത്തിലേക്ക് ചേര്‍ത്തു കൊണ്ട് റോഹിങ്ക്യന്‍ എന്ന് വിളിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്. റോഹിങ്ക്യന്‍ എന്നുപയോഗിക്കുന്നതിന് പകരം ‘റാഖേന്‍ സ്റ്റേറ്റിലെ ഇസ്‌ലാമില്‍ വിശ്വസിക്കുന്നവര്‍’ എന്നുപയോഗിക്കാനാണ് വാര്‍ത്താവിതരണ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് സൂകി പറഞ്ഞു. ഒരു വിഭാഗത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന പേര് ഒഴിവാക്കുന്നത് എങ്ങനെയാണ് സംഘര്‍ഷം ലഘുകരിക്കുകയെന്നത് വ്യക്തമല്ല. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി യാങീ ലീ മ്യാന്മര്‍ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നിര്‍ദേശമെന്ന് കരുതപ്പെടുന്നു. ജൂണ്‍ 16-നാണ് ഇതു സംബന്ധിച്ച രസഹ്യ സ്വഭാവമുള്ള കത്ത് നല്‍കിയിരിക്കുന്നത്. പൗരത്വം നിഷേധിക്കപ്പെട്ടവരും വ്യവസ്ഥാപിതമായ വിവേചനത്തിനും യാത്രാനിയന്ത്രണങ്ങള്‍ക്കും വിധേയരാക്കപ്പെട്ടവരാണ് റോഹിങ്ക്യകളെന്ന് തിങ്കളാഴ്ച്ച പുറത്തുവിട്ട യാങീ ലീയുടെ റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
റോഹിങ്ക്യന്‍ എന്ന പ്രയോഗത്തോട് ഭൂരിപക്ഷ വിഭാഗമായ ബുദ്ധിസ്റ്റുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. തലമുറകള്‍ക്ക് മുമ്പ് ബംഗാളില്‍ നിന്ന് കുടിയേറിയവരായതിനാല്‍ ബംഗാളികള്‍ എന്നും അവരെ വിളിക്കാറുണ്ട്. ഓങ് സാന്‍ സൂകി നേതൃത്വം നല്‍കുന്ന ഭരണകൂടം റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്.

Related Articles