Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മര്‍ തടവിലാക്കിയവരുടെ കൂട്ടത്തില്‍ റോഹിങ്ക്യന്‍ കുട്ടികളും

യാങ്കൂണ്‍: ‘അക്രമകാരികള്‍ക്ക്’ കൂട്ടുനിന്നും എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ കൂട്ടത്തില്‍ പത്ത് വയസ്സ് മുതലുള്ള നിരവധി കുട്ടികളും ഉണ്ടെന്ന് മ്യാന്‍മര്‍ പോലീസിന്റെ രേഖ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് സുരക്ഷാ വിഭാഗം നടത്തിയ കാമ്പയിന്റെ മറ്റൊരു തലത്തിലേക്ക് വെളിച്ചം വീശുന്നതാണ് രേഖയെന്ന് റോയിട്ടേഴ്‌സ് സൂചിപ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 9ന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട നാനൂറില്‍ പരം ആളുകളുടെ കൂട്ടത്തില്‍ 13 കുട്ടികളുണ്ടെന്ന് അത് വ്യക്തമാക്കുന്നു. തങ്ങള്‍ അക്രമകാരികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി കുട്ടികളില്‍ ചിലര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും മുതിര്‍ന്നവരില്‍ നിന്നും മാറ്റിയാണ് അവരെ തടവിലിട്ടിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പ്രസ്തുത ഓപറേഷനില്‍ കുട്ടികളെ തടവിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ നിയമം പാലിച്ചു കൊണ്ടാണ് ഉത്തരവാദപ്പെട്ടവര്‍ അങ്ങനെ ചെയ്തിട്ടുള്ളതെന്നും ഒരു സര്‍ക്കാര്‍ വക്താവ് പറഞ്ഞു. തടവിലാക്കപ്പെട്ട അഞ്ച് കുട്ടികളുടെ കാര്യം മാത്രമേ തനിക്ക് അറിയുകയുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles