Current Date

Search
Close this search box.
Search
Close this search box.

മ്യാന്മറിനെതിരായ ഉപരോധം അമേരിക്ക പിന്‍വലിക്കുന്നു

വാഷിങ്ടണ്‍: മ്യാന്മറിനെതിരായ അമേരിക്ക യുടെ സാമ്പത്തിക ഉപരോധം പിന്‍വലിക്കുന്നു. മ്യാന്മര്‍ കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയും തമ്മില്‍ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീരുമാനം എപ്പോള്‍ മുതലാണ് നടപ്പില്‍ വരിക എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉടനെ തന്നെ പ്രാബല്ല്യത്തില്‍ വരും എന്നായാരുന്നു ഒബാമയുടെ മറുപടി. മ്യാന്മറില്‍ കഴിഞ്ഞവര്‍ഷം പട്ടാള ഭരണത്തിന് അന്ത്യംകുറിച്ച് സൂകിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സൂകി നടത്തുന്ന ആദ്യത്തെ അമേരികന്‍ സന്ദര്‍ശനമാണിത്.
ഉപരോധം എടുത്തുമാറ്റുന്നതിലൂടെ രാജ്യത്ത് ജനാധിപത്യ പ്രക്രിയകള്‍ എളുപ്പമാക്കാന്‍ കഴിയുമോയെന്ന് ഒബാമ സൂകിയോട് അന്വേഷിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മ്യാന്മറില്‍ അഞ്ചു മൈക്രോഫിനാസ് സംരഭങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നതിന് 10 മില്ല്യന്‍ ഡോളര്‍ ലോണ്‍ നല്‍കുമെന്നും ഇത് ഭക്ഷ്യലഭ്യതയും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ വംശീയ മതസംഘര്‍ഷങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനും വിവിധ ഇടങ്ങളില്‍ ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 

Related Articles