Current Date

Search
Close this search box.
Search
Close this search box.

മോദിക്ക് മുത്വലാഖ് വിശദീകരിച്ചു കൊടുക്കും: കാന്തപുരം

ന്യൂഡല്‍ഹി: ബാബരി തര്‍ക്കത്തില്‍ ചര്‍ച്ചക്ക് തയാറാണെന്നും മുത്വലാഖ് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാക്കിക്കൊടുക്കുമെന്നും ബീഫ് നിരോധനം സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നും അഖിേലന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. രാജ്യനന്മക്കുവേണ്ടി ഉത്തരവാദപ്പെട്ട ആളുകള്‍ ചര്‍ച്ചക്ക് വന്നാല്‍ അതിന് തയാറാകണമെന്നും ന്യൂഡല്‍ഹി ഇന്ത്യ ഇസ്‌ലാമിക് സെന്ററില്‍ വാര്‍ത്തസമ്മേളനത്തില്‍ കാന്തപുരം അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹി ഇന്ത്യ ഇസ്‌ലാമിക് സെന്ററില്‍ ഡല്‍ഹി മുസ്‌ലിം ജമാഅത്തിെന്റ അഡ്‌ഹോക്ക് കമ്മിറ്റി പ്രഖ്യാപനത്തിന് ശേഷമാണ് ദേശീയവിഷയങ്ങളില്‍ തന്റെയും സംഘടനയുടെയും നിലപാടുകള്‍ കാന്തപുരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വിശദീകരിച്ചത്. മുസ്‌ലിം ജമാഅത്ത് രൂപവത്കരിച്ചത് മുസ്‌ലിംകളാണ്. എന്നാല്‍, അതിലെ ലക്ഷ്യം മുസ്‌ലിംകളുടെ ഗുണം മാത്രമല്ല. എല്ലാ ജനവിഭാഗത്തിെന്റയും ഗുണമാണ്. ബാബരി മസ്ജിദ് തര്‍ക്കം, മുത്വലാഖ് വിഷയം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുസ്‌ലിം ജമാഅത്തുമുണ്ടായിരിക്കുമെന്ന് കാന്തപുരം പറഞ്ഞു.
ബാബരി മസ്ജിദ് വിഷയത്തില്‍ ഒരു സമവായം പുറത്തുണ്ടാക്കുന്നതിനെ കുറിച്ച് കോടതി പറഞ്ഞിരുന്നുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിതന്നെ സമവായത്തിന് മുന്നിട്ടിറങ്ങാമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാമക്ഷേത്ര നിര്‍മാണം ബി.ജെ.പി പ്രകടന പത്രികയിലുള്ള കാര്യമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവരുടെ ശക്തമായ വാശി അതാണെന്നും കാന്തപുരം മറുപടി നല്‍കി. പള്ളി പള്ളിയായി നില്‍ക്കണമെന്നത് മുസ്‌ലിംകളുടെയും വാശിയാണ്. സമവായം എങ്ങനെയാണെന്ന് ആലോചിച്ചിട്ട് വേണം പറയാന്‍. ചര്‍ച്ചക്ക് തയാറാണ്. പള്ളിയുടെ സ്ഥലം വിട്ടുകൊടുക്കുക എന്നൊന്നും അതിനര്‍ഥമില്ല. മുസ്‌ലിം സ്ത്രീകളുെട വേദന അകറ്റണമെന്ന് ആവശ്യപ്പെട്ട് മുത്വലാഖ് വിഷയത്തില്‍ പ്രധാനമന്ത്രിതെന്ന രംഗത്തുവന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയെ ആ കാര്യങ്ങളൊക്കെ മനസ്സിലാക്കിക്കൊടുക്കണം എന്നായിരുന്നു കാന്തപുരത്തിെന്റ മറുപടി. ”മുത്വലാഖ് ഇസ്‌ലാമില്‍ എന്തിനാണ് വെച്ചിട്ടുള്ളതെന്നും ഇസ്‌ലാം അങ്ങനെ കൊണ്ടുവരാനുള്ള കാരണമെന്താണെന്നും പ്രധാനമന്ത്രിക്ക് മനസ്സിലാക്കിക്കൊടുക്കും. അപ്പോള്‍ പ്രധാനമന്ത്രിയുടെ മുത്വലാഖ് പ്രതികരണം പൂര്‍ണമായും മനസ്സിലാക്കാതെയായിരുന്നോ എന്ന ചോദ്യത്തിന് അവര്‍ മനസ്സിലാക്കിയത് വേറെയായിരിക്കുമെന്നും നമ്മള്‍ മനസ്സിലാക്കിക്കൊടുക്കുന്നത് മറ്റൊന്നായിരിക്കാമെന്നും കാന്തപുരം മറുപടി നല്‍കി. ഉത്തര്‍പ്രദേശിലെ ബീഫ് നിരോധനം സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാനിരിക്കുകയാണ് തങ്ങളെന്നും കാന്തപുരം വ്യക്തമാക്കി.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെങ്കില്‍ ഹജ്ജ് വേളയില്‍ എയര്‍ ഇന്ത്യ കൂടുതല്‍ ആയി കാശ് വസൂലാക്കുന്നതും നിര്‍ത്തലാക്കണം. അതിന് സര്‍ക്കാറിന് കഴിയുമെന്നുണ്ടെങ്കില്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതില്‍ തരക്കേടില്ല. നമ്മുടെ നാട്ടില്‍ വലിയ അക്രമമാണ്, ഹജ്ജ് സീസണില്‍ മാത്രം എയര്‍ ഇന്ത്യ ടിക്കറ്റിന് വലിയ സംഖ്യ വസൂലാക്കിയും ടിക്കറ്റിന് ഇരട്ടി ചാര്‍ജ് എടുത്തും ചെയ്യുന്നത്. അത് ഹാജിമാരെ കൊള്ളചെയ്യാന്‍ മാത്രമാണ്. അത് ഗവണ്‍മെന്റിന്റേതാണ്. അത് ഗവണ്‍മെന്റിന് നിര്‍ത്തല്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സബ്‌സിഡിയും നിര്‍ത്തല്‍ ചെയ്യാം. അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു.

Related Articles