Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്നേറ്റം

റബാത്ത്: വെള്ളിയാഴ്ച്ച നടന്ന മൊറോക്കോ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ ആഭ്യന്തര മന്ത്രി മുഹമ്മദ് ഹസ്വാദ് പ്രഖ്യാപിച്ചു. 99 സീറ്റുകള്‍ നേടിയ ഇസ്‌ലാമിസ്റ്റുകളഉടെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി കാര്യമായ മുന്നേറ്റം സാധ്യമായിട്ടുണ്ടെന്നാണ് പ്രസ്തുത ഫലം വ്യക്തമാക്കുന്നത്. ഓതെന്റിസിറ്റി ആന്റെ മോഡേണിറ്റി പാര്‍ട്ടി (PAM) 80 സീറ്റുകളും, ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി 31ഉം, നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് (RNI) 30ഉം, പീപ്പ്ള്‍സ് മൂവ്‌മെന്റ് (MPE)ഉം കോണ്‍സ്റ്റിറ്റിയൂഷണല്‍ യൂണിയനും (UC) 21 വീതവും സീറ്റുകള്‍ നേടിയതായി അദ്ദേഹം പറഞ്ഞു. 43 ശതമാനം ആളുകളാണ് വോട്ടവകാശം വിനിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം പ്രത്യാശ നല്‍കുന്നതാണ് പുറത്തുവന്നിട്ടുള്ള തെരെഞ്ഞെടുപ്പു ഫലങ്ങള്‍ എന്ന് ജസ്റ്റിസ് ആന്റെ ഡവലപ്‌മെന്റ് പാര്‍ട്ടി അധ്യക്ഷനും നിലവില്‍ കാലാവധി പൂര്‍ത്തിയാവുന്ന സര്‍ക്കാറിന്റെ പ്രധാനമന്ത്രിയുമായി അബ്ദുല്‍ ഇലാഹ് ബെന്‍കിറാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണം നടത്തിയ പാര്‍ട്ടില്‍ മൊറോക്കോ ജനത വിശ്വാസമര്‍പ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണത്. രാഷ്ട്രീയ രംഗത്ത് ക്രിയാത്മകമായ ഫലങ്ങള്‍ തെരെഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles