Current Date

Search
Close this search box.
Search
Close this search box.

മൊറോകോ മെഡിക്കല്‍ സംഘത്തെ ഗസ്സയിലേക്കയക്കും

ഗസ്സ സിറ്റി: ഇസ്രായേല്‍ സൈന്യത്തിന്റെ കൂട്ടക്കുരിതിക്കിരയായി ദുരിതത്തില്‍ കഴിയുന്ന ഫലസ്തീനികളുടെ പരിചരണത്തിനായി മൊറോകയില്‍ നിന്നും മെഡിക്കല്‍ സംഘമെത്തും. മൊറോകോ രാജാവ് മുഹമ്മദ് ആറാമന്‍ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിനു നേരെ നടന്ന വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയാണ് സംഘം ശുശ്രൂഷിക്കുക. മൊറോകോ രാജാവിന്റെ തീരുമാനം പ്രധാനമന്ത്രി തങ്ങളെ ഔദ്യോഗികമായി അറിയിച്ചതായി ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ഈജിപ്തുമായി സഹകരിച്ച് സംഘത്തിന് ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

 

Related Articles