Current Date

Search
Close this search box.
Search
Close this search box.

മെസ്സി പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതിനെ പരിഹസിച്ച് ഇസ്രായേല്‍ മന്ത്രി

തെല്‍ അവീവ്: ഐസ്‌ലാന്റിനെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെ പരിഹസിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലൈബര്‍മാന്‍. ട്വിറ്ററിലൂടെയാണ് ലൈബര്‍മാന്‍ മെസ്സിയെയും അര്‍ജന്റീനയെയും പരിഹസിച്ചത്. ഇസ്രായേലിനെതിരെയുള്ള മത്സരത്തിന് മെസ്സിക്ക് എത്രമാത്രം പരിശീലനം നല്‍കേണ്ടതുണ്ടെന്നാണ് നമ്മള്‍ ആദ്യം പരിഗണിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലാന്റിനെതിരായ മത്സരത്തില്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയിരുന്നു. തുടര്‍ന്ന് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

ചെറിയ രാജ്യമായ ഐസ്‌ലാന്റിനെതിരെ വലിയ ടീമിന് ജയിക്കാന്‍ സാധിച്ചില്ലെന്നും അടുത്ത മത്സരത്തിലെങ്കിലും വിജയിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റിന് ഇസ്രായേലില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകകപ്പിനു തൊട്ടു മുന്‍പ് ഇസ്രായേലുമായി തീരുമാനിച്ചിരുന്ന സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറിയിരുന്നു. ഇതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.

 

Related Articles