Current Date

Search
Close this search box.
Search
Close this search box.

മെയ് ദിനത്തില്‍ തൊഴിലാളികളുടെ മനംകവര്‍ന്ന് യൂത്ത് ഇന്ത്യ

മനാമ: ലോക തൊഴിലാളി ദിനത്തില്‍ ലേബര്‍ ക്യാമ്പ് തൊഴിലാളികളുടെ മനംകവര്‍ന്ന് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ ‘മെയ് ഫെസ്റ്റ് 2017’ സമാപിച്ചു. സയാനി മോട്ടോസ് മുഖ്യ പ്രയോജകരായ പരിപാടി അസ്‌ക്കറിലെ പനോരമ ലേബര്‍ ക്യാമ്പില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണി വരെ നടന്നു. ‘തൊഴിലാളികളോടൊപ്പം ഒരു ദിനം’ എന്ന ആശയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവല്ക്കരണ ക്ലാസ്സ്, മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍, കലകായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ തൊഴിലാളി സാന്നിധ്യം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി.
ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലുകളായ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് അനേകം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തി. മദ്യപാനം, പുകവലി, ലഹരി ഉപയോഗം, ആരോഗ്യ പ്രശ്‌നങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ആരോഗ്യ ക്ലാസിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ.ബാബു രാമചന്ദ്രന്‍ നേതൃത്വം നല്‍കി. 8 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ വടംവലി മത്സരത്തില്‍ ഫൈനലില്‍ ടീം ധോണിയെ പരാജയപ്പെടുത്തി ടൈഗര്‍ പി.കെ ജേതാക്കളായി. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ യഥാക്രമം അബ്ദുല്‍ സമദ്, അലാം, മുഹ്‌സിന്‍ എന്നിവരും ക്രിക്കറ്റ് ബോളിംഗില്‍ നൂര്‍, സുഹൈബ്, അബ്ദുല്‍ സമദ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വൈകിട്ട് നടന്ന ഔപചാരിക പരിപാടി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. ഒഴിവുദിനം ഇത്തരം പരിപാടികള്‍ക്ക് ഉപയോഗപെടുത്തുന്ന യൂത്ത് ഇന്ത്യ പ്രവത്തകരെ അദ്ദേഹം അനുമോദിച്ചു. സയാനി മോട്ടോസ് പ്രതിനിധി കുര്യന്‍, ട്രാവലക്‌സ് എക്‌സ്‌ചേഞ്ച് പ്രതിനിധികളായ രാജേഷ്, അനൂപ്, പ്രജുല്‍, അമേരികന്‍ മിഷന്‍ ഹോസ്പിറ്റല്‍ പ്രതിനിധി ഡോ. ബാബു രാമചന്ദ്രന്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ പ്രതിനിധി, ഐഡിയ മാര്‍ട്ട് പ്രതിനിധി നാസ്സര്‍, സാമൂഹിക പ്രവര്‍ത്തകരായ നാസര്‍ മഞ്ചേരി, ലത്തീഫ് ആയഞ്ചേരി, സാനി പോള്‍, മുഹമ്മദലി മലപ്പുറം, മുഹമ്മദലി മറ്റത്തൂര്‍, മജീദ് തണല്‍, യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍, സഈദ് റമദാന്‍ നദ്‌വി, ഖാലിദ് ചോലയില്‍, അഹമ്മദ് റഫീഖ്, ബദറുദീന്‍ പൂവാര്‍, സുബൈര്‍ എം.എം, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ.ഫാജിസ്, ജനറല്‍ സെക്രട്ടറി വി.കെ.അനീസ്, പ്രോഗ്രാം കന്‍വീനര്‍ സിറാജ് എം.എച്ച് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കായിക മത്സരങ്ങള്‍ വിനോദ് ജോണ്‍, രാജ്കുമാര്‍ റാണാ, ഫിറോസ് ഖാന്‍, സുഹൈബ് തിരൂര്‍, ജസീം നാജി, ഇജാസ്, ശുഹൈബ് പി. വി, ഷബീര്‍ കണ്ണൂര്‍ എന്നിവര്‍ നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് സലീം, യൂനുസ് രാജ്, മുര്‍ഷാദ്, അബ്ദുല്‍ അഹദ്, സജീബ് കെ, മുഹമ്മദ് മുസ്തഫ, ഷഫീഖ് കൊപ്പത്ത്, അബ്ദുല്‍ റഹീം, ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles