Current Date

Search
Close this search box.
Search
Close this search box.

മെഡിറ്ററേനിയന്‍ കടലില്‍ 200 അഭയാര്‍ത്ഥികളെ കാണാനില്ല

ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മാര്‍ഗം രക്ഷപ്പെടുകയായിരുന്ന 200ഓളം അഭയാര്‍ത്ഥികളെ കാണാനില്ല. ലിബിയയിലെ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ബോട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കാണാതായത്. ഒന്ന് ജൂണ്‍ 29ന് താജോറയില്‍ നിന്നും 100 പേരുമായി പുറപ്പെട്ടതും രണ്ടാമത്തേത് ജൂലൈ രണ്ടിന് ട്രിപ്പോളി നേവല്‍ ബേസില്‍ നിന്നും പുറപ്പെട്ടതുമാണ്.

ലിബിയയിലേക്ക് പുറപ്പെട്ട ബോട്ടാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്. വളരെ അപകടം പിടിച്ച റൂട്ടാണ് ഇതെന്നും അത്യാഹിതത്തിന് സാധ്യതയുണ്ടെന്നുമാണ് യു.എന്‍.എച്ച്.സി.ആര്‍ അറിയിച്ചത്. യു.എന്നിന്റെ കീഴില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 180 പേരെ കാണാതായതായി അസോസിയേറ്റ് പ്രസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Related Articles