Current Date

Search
Close this search box.
Search
Close this search box.

മെഡിക്കല്‍ സഹായ സംഘം ഉപരോധ ഗസ്സയിലെത്തി

ഗസ്സ സിറ്റി: പരുക്കേറ്റ് കിടക്കുന്നവരെയും മാനുഷിക സഹായമാവശ്യമുള്ളവരെയും പരിചരിക്കുന്നതിനായി സന്നദ്ധ മെഡിക്കല്‍ സഹായസംഘം ഗസ്സയിലെത്തി. ‘മൈല്‍സ് ഓഫ് സ്‌മൈല്‍സ് 34’ എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച ഗസ്സയിലെത്തിയത്. റഫ അതിര്‍ത്തി കടന്നാണ് സംഘം ഗസ്സയിലേക്ക് പ്രവേശിച്ചത്. ഉന്നത അറബ്-വിദേശ പ്രതിനിധികളും സംഘത്തിലുണ്ട്.
2014നു ശേഷം ആദ്യമായാണ് റഫ അതിര്‍ത്തി വഴി മെഡിക്കല്‍ സഹായ സംഘം ഗസ്സയില്‍ പ്രവേശിക്കുന്നതെന്ന് ഗസ്സ കമ്മിറ്റി വക്താവ് അലാദീന്‍ അല്‍ ബത്ത പറഞ്ഞു.

ഗസ്സയിലെ അഭയാര്‍ത്ഥി ക്യാംപുകളും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പിലും മറ്റും പരുക്കേറ്റവരെ സന്ദര്‍ശിക്കാനും ശുശ്രൂഷിക്കാനുമാണ് ആദ്യഘട്ടത്തില്‍ സംഘം ഉദ്ദേശിക്കുന്നത്. വിവിധ സഹായ ദൗത്യ സംഘത്തോട് ഗസ്സയിലേക്ക് വരാന്‍ ‘മൈല്‍സ് ഓഫ് സ്‌മൈല്‍സ് 34’ സംഘടന വക്താവ് ഡോ. എസ്സാം യൂസുഫ് പറഞ്ഞു.

 

Related Articles