Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി; വര്‍ത്തമാന കാലത്തും പ്രഭ ചൊരിയുന്നു

ന്യൂഡല്‍ഹി: മുഹമ്മദ് നബി കാലങ്ങളും ദേശങ്ങളും അധീതമായി നിരന്തരം ജനതകളെ സ്വാധീനിക്കുകയും നീതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭ ചൊരിയുകയാണെന്നു ജാമിയ മില്ലിയ ഗവേഷക വിദ്യാര്‍ത്ഥി ഷിറാസ് പൂവച്ചല്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി മലയാളി ഹല്‍ഖയും ഹിറ മോറല്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ‘നബിയുടെ ജീവിതം’ എന്ന തലകെട്ടില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശത അനുഭവിക്കുന്നവര്‍ക്കും, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ആശ്വാസമായി നബിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി നിലനില്‍ക്കുന്നതും, വിമോചനത്തിലേക്കുള്ള ആഹ്വാനമായി നബിയുടെ സന്ദേശങ്ങള്‍ പൂര്‍വ്വാധികം പ്രസക്തമായി ചര്‍ച്ചചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിറ മോറല്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുനീര്‍ വാഴക്കാട് അധ്യക്ഷത വഹിച്ചു. അംജദ് കരുനാഗപ്പള്ളി ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. സംഗമത്തില്‍ ഹിറ മോറല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാവിരുന്നുകളും അരങ്ങേറി, കാണികളുടെ മനം കവരുന്നതായിരുന്നു കുന്നുകളുടെ മികച്ച പ്രകടനങ്ങള്‍.
തമീം ബന്ന, ഹാദി, ലയ്യ, ഇനിയ, തമീസ് ബന്ന, നാഫിഹ് തുടങ്ങിയവര്‍ വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടി. സൈഫുദ്ധീന്‍ കുഞ്ഞു, മഹ്ബൂബ് താഹ, എന്നിവര്‍ സംസാരിച്ചു. കലാവിരുന്നുകള്‍ക്ക് ഹിറാ മോറല്‍ സ്‌കൂള്‍ രക്ഷകര്‍തൃ സമിതി അംഗം മാജിദ മന്‍സൂര്‍ നേതൃത്വം നല്‍കി

Related Articles