Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി ലോകത്തിന്റെ പൊതു സ്വത്ത് -സമീര്‍ വടുതല

മലപ്പുറം: ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ സാധിച്ചത് കാരുണ്യത്തിന്റെ വിപ്ലവമാണെന്നും ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് പ്രവാചകന്‍ നിലകൊണ്ടതെന്നും പണ്ഡിതനും വാഗ്മിയുമായ സമീര്‍ വടുതല അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി 2017 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 25 വരെ  നടത്തുന്ന ‘നബിചര്യ: കാലവും ദൗത്യവും’ എന്ന ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം മലബാര്‍ ഹൗസ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.സി. നസീര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് മൂസ മുരിങ്ങേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന കണ്‍വീനര്‍ അഹമ്മദ് സലാഹുദ്ദീന്‍ സ്വാഗതവും മുഹമ്മദലി മാസ്റ്റര്‍ പെരിമ്പലം നന്ദിയും പറഞ്ഞു.

 

Related Articles