Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി ഉല്‍കൃഷ്ട വ്യക്തിത്വം : ഇ.എം മുഹമ്മദ് അമീന്‍

വടക്കാങ്ങര : പ്രവാചകന്‍ മുഹമ്മദ് നബി ലോകം കണ്ടതില്‍ വെച്ചേറ്റവും ഉല്‍കൃഷ്ട വ്യക്തിത്വത്തിന്റെ ഉടമയും വിമോചകനുമായിരുന്നുവെന്ന് കേരള ഖത്തീബ് കൗണ്‍സില്‍ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീന്‍. പ്രവാചക മാതൃക ജീവതത്തല്‍ പ്രയോഗവല്‍ക്കരിച്ച് കൊണ്ടാണ് പ്രവാചക സ്‌റ്റേഹം പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വടക്കാങ്ങര ഹല്‍ഖ ടാലന്റ് പബ്ലിക് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമി വടക്കാങ്ങര പ്രാദേശിക അമീര്‍ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖത്!മുല്‍ ഖുര്‍ആന്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം കേരള ഖത്തീബ് കൗണ്‍സില്‍ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീന്‍ നിര്‍വഹിച്ചു. ഈസ്‌ററ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് കെ.എ കരീം മൗലവി സംസാരിച്ചു. മുഹമ്മദ് നദീര്‍ ഖിറാഅത്ത് നടത്തി.

 

Related Articles