Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്ന ആപ്ലിക്കേഷന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിംകളുടെ പങ്കിനെ കുറിച്ച് ബോധവല്‍കരിക്കുക എന്ന ഉദ്ദേശ്യത്തോടെ Muslim Freedom Fighters എന്ന പേരില്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ സയ്യിദ് ഖാലിദ് സൈഫുല്ലയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 155 മുസ്‌ലിം സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച വിവരണങ്ങളും അത്യപൂര്‍വങ്ങളായ ചിത്രങ്ങളും ക്വിസ്സും ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ സംവധാനിച്ചിരിക്കുന്നത്. 155 ലെവലുകളുള്ള ഒരു ഗെയിമിന്റെ രൂപത്തില്‍ മടുപ്പുളവാക്കാത്ത വിധം പുതുമയാര്‍ന്ന രീതിയിലാണിത് ഒരുക്കിയിരിക്കുന്നത്.
ഇരുപത് വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം സയ്യിദ് നസീര്‍ അഹ്മദ് രചിച്ച ‘The Immortal’ എന്ന പുസ്തകത്തെ അവലംബമായി സ്വീകരിച്ചാണ് ആപ്ലിക്കേഷന്റെ ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. 2016 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ വലിയ സ്വീകാര്യതയാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

Related Articles