Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഭീകരവാദവേട്ടയുടെ പേരില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം കേന്ദ്ര – കേരള സര്‍ക്കാറുകള്‍ ഉപേക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. കനകമലയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ കാര്യത്തില്‍ സമഗ്രാന്വേഷണം നടത്തുന്നതിനുമുമ്പ് യു.എ. പി.എ. ചുമത്തിയത് ദുരുദ്ദേശ്യപരമാണ്. ഭീകരവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളില്‍ പലരും വര്‍ഷങ്ങള്‍ക്ക്‌ശേഷം നിരപരാധികളെന്ന് വിധിയെഴുതി പുറത്ത് വന്നിട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ കേരളത്തില്‍ തന്നെ ഉണ്ടായിരിക്കെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട വിഷയത്തില്‍ മുന്‍വിധിയോടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് നീതി നിഷേധിക്കപ്പെടാന്‍ കാരണമാകും.
പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിനെതിരെ നടക്കുന്ന പ്രചാരണങ്ങളും ഇസ്‌ലാം ഭീതി ശക്തിപ്പെടുത്തുന്നതാണ്. കേരളത്തില്‍ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തിയ തെഗാഡിയയുടെ കേസ് പിന്‍വലിക്കുകയും, ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ. ചുമത്തുകയും ചെയ്തത് വിവേചനപരമാണ്. കുറ്റം ചെയ്തവരെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കി സുതാര്യമായ രീതിയില്‍ നിയമനടപടിയുമായി മുന്നോട്ട്‌പോവുകയാണ് വേണ്ടത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ഒരു മുസ്‌ലിം സംഘടനകളും അംഗീകരിക്കുന്നില്ലെന്നിരിക്കെ സംശയത്തിന്റെ പുകമറകള്‍ സൃഷ്ടിക്കാനുള്ള ഭരണസംവിധാനങ്ങളും മീഡിയകളും ഒഴിവാക്കേണ്ടതാണ്. കരിനിയമങ്ങളുടെ പ്രയോഗവും, ഭീകരവാദ ആരോപണ പ്രത്യാരോപണങ്ങളും സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles