Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സമൂഹം തങ്ങളുടെ യോഗ്യത വീണ്ടെടുക്കണം: ഖറദാവി

ഇസ്തംബൂള്‍: മുസ്‌ലിം സമൂഹം തങ്ങളുടെ നാടുകളെ മോചിപ്പിക്കാന്‍ തങ്ങളുടെ യോഗ്യത വീണ്ടെടുക്കേണ്ടതുണ്ടെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. കഴിഞ്ഞ ദിവസം ഇസ്തംബൂളില്‍ സമാപിച്ച ലോക മുസ്‌ലിം പണ്ഡിതവേദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ ഇപ്പോള്‍ നിയന്ത്രിക്കുകയും അവിടെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പാശ്ചാത്യര്‍ അറബ് വസന്തത്തെ പരാജയപ്പെടുത്തിയിരിക്കുകയാണ്. മുസ്‌ലിം സമൂഹം സ്വയം ക്രിയാത്മകമാവുകയും അതിന്റെ ചുറ്റുപാടിനെ ക്രിയാത്മകമാക്കി മാറ്റുകയും ചെയ്യുന്ന ഒന്നായി മാറണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പാശ്ചാത്യര്‍ മറക്ക് പിന്നില്‍ നിന്നു കൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. സിറിയയിലെയും യമനിലെയും അറബ് വിപ്ലവങ്ങളുടെ കഥ കഴിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അവരുടെ പക്കല്‍ അവശേഷിക്കുന്നതുമായി പോകാന്‍ അവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. എന്ന് ഖറദാവി പറഞ്ഞു.
മുസ്‌ലിം സമൂഹം നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയിട്ടുള്ളതെന്ന് പണ്ഡിതവേദി ജനറല്‍ സെക്രട്ടറി അലി മുഹയിദ്ദീന്‍ അല്‍ഖറദാഗി ഓര്‍മപ്പെടുത്തി. മുസ്‌ലിം സമൂഹം അതിനെ കുഴിച്ചുമൂടപ്പെടുന്ന തരത്തിലുള്ള ഗൂഢാലോചനകളെ വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും പണ്ഡിതന്‍മാരുടെയും നേതാക്കള്‍ക്ക് ചുറ്റും അണിനിരന്ന പണ്ഡിതന്‍മാരെ പുറത്തുവിട്ട ഇസ്‌ലാമിക കലാലയങ്ങളുടെയും ശ്രമഫലമായി ശക്തമായ ഒരു സമൂഹമായി അതില്‍ നിന്നെല്ലാം പുറത്തു കടക്കാന്‍ അതിന് സാധിച്ചിട്ടുണ്ട്. ഈ ഉമ്മത്തിന്റെ സാഹോദര്യം വീണ്ടെടുക്കലാണ് നമ്മുടെ ഉത്തരവാദിത്വം. എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles