Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വീരനായകരെ പുറത്താക്കി ഈജിപ്തില്‍ സിലബസ് പരിഷ്‌കരണം

കെയ്‌റോ: അക്രമത്തിന് പ്രേരണ നല്‍കുന്നു എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന പല പാഠങ്ങളും നീക്കം ചെയ്തിരിക്കുകയാണ് ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രാലയം. പ്രൈമറി തലത്തില്‍ നേരത്തെയുണ്ടായിരുന്ന ആറോളം അധ്യായങ്ങളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. മഗ്‌രിബ് നാടുകള്‍ ജയിച്ചടക്കിയ ഉഖ്ബത് ബിന്‍ നാഫിന്റെ ചരിത്രം മുതലുള്ള ഭാഗങ്ങള്‍ക്ക് പുതിയ സിലബസില്‍ ഇടം നല്‍കിയിട്ടില്ല. അപ്രകാരം അഞ്ചാം ക്ലാസിലെ അറബി ഭാഷ പുസ്തകത്തില്‍ ഖുദ്‌സിന്റെ വിമോചകനും അയ്യൂബി രാഷ്ട്രത്തിന്റെ സ്ഥാപകനുമായ സലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ചുള്ള പാഠവും ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്.
അക്രമത്തിന് പ്രചോദനം നല്‍കുന്ന ഭാഗങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നീക്കം ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വക്താവ് അമാനി ള്വിര്‍ഗാം പറഞ്ഞു. പ്രിപ്പേറഅററി തലത്തിലെ രണ്ടാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന ‘അമവി, അബ്ബാസി കാലത്തെ ഇസ്‌ലാമിക ഖിലാഫത്ത്’ സംബന്ധിച്ച പാഠവും ഒഴിവാക്കിയ കൂട്ടത്തിലാണ്.
2015 മാര്‍ച്ചിലാണ് മന്ത്രാലയം സിലബസ് പരിഷ്‌കരണത്തിന് വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തിയത്. അക്രമത്തിന് പ്രചോദനമാകുന്ന എല്ലാ ഉള്ളടക്കങ്ങളും ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഈ വര്‍ഷം മുപ്പതോളം പാഠപുസ്തകങ്ങളിലേക്കാണ് സമിതിയുടെ കത്രിക ചെന്നെത്തിയിരിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 1290 പുസ്തകങ്ങളില്‍ ഭേദഗതി വരുത്തുമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഈജിപ്തിലെ ജല പ്രതിസന്ധിയും ദേശീയ സുരക്ഷയും, ജനുവരി 25 വിപ്ലവം തുടങ്ങിയവരെ സംബന്ധിക്കും പാഠഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

Related Articles