Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണം: ടി. ആരിഫലി

മലപ്പുറം: ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ഭരണകൂട ശ്രമങ്ങള്‍ക്കെതിരെ കാമ്പസുകളില്‍ നിന്ന് പ്രതിഷേധം ഉയരണമെന്ന് ജമാഅത്തെ ഇസ്‌ലാമി  അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. എസ്.ഐ.ഒ ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് മലപ്പുറത്തു നല്‍കിയ സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയില്‍ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതി സാമുദായിക ദ്രൂവീകരണങ്ങള്‍ക്കെതിരെയുള്ള കാമ്പസുകളിലെ പോരാട്ടങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ദേശവാസികളെ കൊലപ്പെടുത്തിക്കൊണ്ടുള്ള ഭരണകൂട ഭീകരതയാണ് ഇന്ന് ഇന്ത്യല്‍ നടക്കുന്നത്. മൗലികാവകാശങ്ങള്‍ ലംഘിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ ഒരോ പൗരനും ബാധ്യതയുണ്ട്. ഭരണകൂട സ്ഥാപനങ്ങളെ ഫാസിസത്തിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെ ജാഗ്രതയോട് കൂടി ചെറുക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിനാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, എസ്.ഐ.ഒ ദേശിയ ജനറല്‍ സെക്രട്ടറി അലിഫ് ശൂക്കൂര്‍, എസ്.ഐ.ഒ നിയുക്ത ദേശീയ പ്രസിഡന്റ് നഹാസ് മാള, നിയുക്ത ദേശീയ ജനറല്‍ സെക്രട്ടറി ഖലീഖ് അഹ്മദ് ഖാന്‍, നിയുക്ത സെക്രട്ടി അബ്ദുല്‍ വദൂദ്, സോളിഡാറിറ്റി സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി പി.മുജീബുറഹ്ാന്‍ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു.

Related Articles