Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിമണ്‍ കോളോക്കിയം: പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ 2017 ഫെബ്രുവരി 25, 26 തിയ്യതികളില്‍ കോഴിക്കോട് നടത്തുന്ന മുസ്‌ലിം വിമണ്‍സ് കോളോക്കിയം ദിദ്വിന അക്കാദമിക് സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. കാലിക പ്രസക്തമായ മുസ്‌ലിം സ്ത്രീ വ്യവഹാരങ്ങള്‍, അവയുടെ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍, മുസ്‌ലിം സ്ത്രീയുടെ സ്വത്വവും പ്രതിനിധാനവും, വ്യത്യസ്ത ദേശരാഷ്ട്രീയ സാമൂഹികസാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീ അനുഭവങ്ങള്‍, ജീവിതങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യാനും പുനര്‍വായിക്കാനുമുള്ള ഒരു വേദിയാണ് മുസ്‌ലിം വിമണ്‍ കോളോക്കിയം. മുസ്‌ലിം ദൈവശാസ്ത്രവും സ്ത്രീ വ്യാഖ്യാന ശാസ്ത്രവും, ജ്ഞാനശാസ്ത്രം, പാരമ്പര്യം, വ്യാഖ്യാനാധികാരം, മുസ്‌ലിം സ്ത്രീ സ്വത്വവും പ്രതിനിധാനവും, മുസ്‌ലിം ലിംഗ രാഷ്ട്രീയം: ഡീ കോളോണിയല്‍ സമീപനങ്ങള്‍, മുസ്‌ലിം പെണ്‍ ജീവിതങ്ങള്‍ തുടങ്ങിയവയാണ് പരിപാടിയുടെ പ്രമേയങ്ങള്‍.
അബ്‌സ്ട്രാക്ക് 300 വാക്കില്‍ കവിയരുത്. 2016 ഡിസംബര്‍ 30 ആണ് അബ്‌സ്ട്രാക്ക് അയക്കേണ്ട അവസാന തിയ്യതി. സ്വീകരിച്ചതായി അറിയിക്കുന്ന തിയ്യതി 2017 ജനുവരി 5. 2017 ജനുവരി 25-ന് പ്രബന്ധത്തിന്റെ പൂര്‍ണ്ണരൂപം ലഭിക്കണം. പ്രബന്ധങ്ങളും ബന്ധപ്പെട്ട സംശയങ്ങളും [email protected] എന്ന മെയില്‍ അഡ്രസ്സിലേക്കോ, ‘കണ്‍വീനര്‍ മുസ്‌ലി വിമണ്‍സ് കോളോക്കിയം, ജി.ഐ.ഒ കേരള, ഹിറാസെന്റര്‍, പി.ബി നമ്പര്‍. 833. മാവൂര്‍ റോഡ് കോഴിക്കോട്- 673 004’ എന്ന വിലാസത്തിലേക്കോ ആണ് അയക്കേണ്ടത്. ഫോണ്‍ 0495 2721655, 9746281165

Related Articles