Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാബന്ധന്‍ കാമ്പയിന്‍ നടത്തുന്നു

ലഖ്‌നോ: ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് രാജ്യവ്യാപകമായി ‘രാഖി കാമ്പയിന്‍’ സംഘടിപ്പിക്കുന്നു. അതില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികള്‍ക്കും ഹിന്ദു പെണ്‍കുട്ടികള്‍ മുസ്‌ലിം ആണ്‍കുട്ടികള്‍ക്കും രാഖി കെട്ടിക്കൊടുക്കുമെന്ന് സംഘടന വ്യക്തമാക്കി. ആഗസ്റ്റ് മൂന്നിന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലാണ് കാമ്പയിന് തുടക്കം കുറിക്കുകയെന്നും തുടര്‍ന്ന് ആഗസ്റ്റ് 5, 6 തിയ്യതികളില്‍ ന്യൂഡല്‍ഹി, ലഖ്‌നോ എന്നിവിടങ്ങളിലും പരിപാടി നടക്കുമെന്നും മഞ്ചിന്റെ രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ അതില്‍ പങ്കെടുക്കുമെന്നും സംഘടന സൂചിപ്പിച്ചു.
”മുസ്‌ലിം സഹോദരിമാര്‍ ഇദ്ദേഹത്തിന് (ഇന്ദ്രേഷ് കുമാര്‍) വരെ രാഖി കെട്ടിക്കൊടുക്കും. ലഖ്‌നോയില്‍ രണ്ട് പരിപാടികളാണ് നടക്കുക. അതിലൊന്ന് ഭിന്നശേഷിക്കാര്‍ക്കായി മാത്രമുള്ളതാണ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയിലെ സാഹോദര്യം വളര്‍ത്തലും ഗംഗ-യമുന സംസ്‌കാരം കാത്തുസൂക്ഷിക്കലും മാത്രമാണ് പരിപാടികളുടെ ലക്ഷ്യം.” എന്ന് രാഷ്ട്രീയ മഞ്ച് കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. അതോടൊപ്പം തന്നെ ഹിന്ദുക്കളുടെ മതവികാരം മാനിച്ചു കൊണ്ട് ബലിപെരുന്നാളിന് മുസ്‌ലിംകള്‍ പശുക്കളെ ബലിയറുക്കരുതെന്നും ആര്‍.എസ്.എസ് പോഷകസംഘടനാ കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Related Articles