Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം മുക്ത ഭാരതം; സ്വാധി പ്രാചിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ഉന്നാവോ: ഭാരത്തെ മുസ്‌ലിം മുക്തമാക്കാന്‍ സമയമായിരിക്കുന്നുവെന്ന് വിവാദ പരാമര്‍ശം നടത്തിയ വി.എച്ച്.പി നേതാവ് സ്വാധി പ്രാചിക്കെതിരെ സാമുദായിക വികാരം വ്രണപ്പെടുത്തിയതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബഹുജന്‍ മുക്തി മോര്‍ച്ചയുടെ സന്ദീപ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐ.പി.സി 153 എ, ഐ.പി.സി 153 ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉന്നാവോ പോലീസ് സ്‌റ്റേഷന്‍ മേധാവി സഞ്ജയ് പാണ്ഡേ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം നേടിയിരിക്കുന്നു അടുത്തത് മുസ്‌ലിം മുക്ത ഭാരതമെന്നതാണെന്നാണ് സ്വാധി പ്രാചി പ്രസ്താവിച്ചത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രാചി വിവാദ പരാമര്‍ശം നടത്തിയത്.

Related Articles