Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ നിരോധിക്കണം: യു.പിയിലെ ഏക മുസ്‌ലിം മന്ത്രി

മുത്വലാഖിനെ അനുകൂലിക്കുന്ന മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനെ നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ ഏക മുസ്‌ലിം മുഖമായ മന്ത്രി മുഹ്‌സിന്‍ റാസ. എ.ഐ.എം.എല്‍.ബിയെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്നല്ല, മൗലവി പേഴ്‌സണല്‍ ബോര്‍ഡ് എന്നാണ് വിളിക്കേണ്ട്. സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നതിലുപരിയായി സ്ത്രീകളെ ചൂഷണം ചെയ്യുന്ന മുത്വലാഖ് പോലുള്ള ആചാരങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്ന ഇത്തരം സംഘടനകളെ നിരോധിക്കേണ്ടതുണ്ട്. എന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിലുള്ള പ്രതികരണം രേഖപ്പെടുത്തി കൊണ്ട് മന്ത്രി പറഞ്ഞു.
മുത്വലാഖ് ഭരണഘടനയുടെ പരിധിയില്‍ വരുന്ന കാര്യമല്ല. ഏതൊരു സംഘടനയും ഭരണഘടനക്കനുസൃതമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. മദ്യലഹരിയിലായിരിക്കെ നമസ്‌കാരം നിര്‍വഹിക്കുന്നത് അല്ലാഹു അംഗീകരിക്കുന്നില്ല. എന്നാല്‍ ഇന്നത്തെ മൗലവിമാര്‍ പറയുന്നത് മദ്യപിച്ചു കൊണ്ടാണ് ഒരാള്‍ മുത്വലാഖ് ചൊല്ലുന്നതെങ്കിലും വിവാഹബന്ധം അവസാനിക്കുമെന്നാണ്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുഹ്‌സിന്‍ റാസയുടെ ആഹ്വാനത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഭാഗത്തും നിന്നും ശക്തമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അതിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ബാലിശമാണെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലീ റഹ്മാനി അഭിപ്രായപ്പെട്ടു. ദൈവം എല്ലാവര്‍ക്കും സംസാരിക്കാനുള്ള ശേഷി നല്‍കിയിട്ടുണ്ട്, അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ഓരോ വ്യക്തിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles