Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം അഭയാര്‍ഥികളെ ആദര്‍ശ പരിശോധനക്ക് വിധേയരാക്കണം: ട്രംപ്

വാഷിംഗ്ടണ്‍: രാജ്യത്തിന്റെ യഥാര്‍ഥ ശത്രു ‘തീവ്രവാദ ഇസ്‌ലാം’ ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. മുസ്‌ലിം അഭയാര്‍ഥികളെ ‘ആദര്‍ശ പരിശോധന’ക്ക് വിധേയരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നാറ്റോ സഖ്യത്തിനെതിരെയുള്ള വിമര്‍ശത്തില്‍ നിന്ന് പിന്‍മാറിയ അദ്ദേഹം ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ സഖ്യവുമായി സഹകരിക്കുമെന്നും പറഞ്ഞു. വിദേശകാര്യ നയം വ്യക്തമാക്കി കൊണ്ട് നടത്തിയ അഭിസംബോധനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവംബറില്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നാറ്റോ സഖ്യവുമായി സഹകരിച്ച് ഐഎസിനെ പരാജയപ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അമേരിക്കക്ക് ദോഷം ചെയ്യാനുദ്ദേശിക്കുന്നവരെ കണ്ടെത്തുന്നതിന് അഭയാര്‍ഥികളെ കടുത്ത പരിശോധനക്ക് വിധേയരാക്കുന്നതിന്റെ ഭാഗമായാണ് അവരിലെ ‘ഭീകരരെ’ തിരിച്ചറിയുന്നതിന് ആദര്‍ശ പരിശോധന നടത്തണമെന്നാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി വിശദീകരിച്ചിരിക്കുന്നത്. കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചതിന്റെ പേരില്‍ ട്രംപ് ഒബാമയെ വിമര്‍ശിക്കുകയും ചെയ്തു.

Related Articles