Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ ഭീകരവാദത്തിനെതിരെ ഒന്നിക്കണം

ചെന്നൈ: ഭീകരവാദമാകുന്ന സമൂഹത്തിലെ അര്‍ബുദത്തിനെതിരെ മുസ്‌ലിംകള്‍ ഒരുമിക്കണമെന്ന് ശിയാ പണ്ഡിതന്‍ സയ്യിദ് അല്‍ മൂസവി. ചെന്നൈയിലെ ന്യൂ കോളജില്‍ ശിയാക്കളും സുന്നികളും ചേര്‍ന്ന് സംഘടിപ്പിച്ച ഇമാം ഹുസൈന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയും സമാധാനവും നിലനിര്‍ത്താനായി എല്ലാ മുസ്‌ലിംകളും ഒരുമിക്കണം. ഭീകരവാദത്തിനും ഭീകരവാദികള്‍ക്കെതിരെയും മുസ്‌ലിംകള്‍ ഒരുമിക്കണം. അത്തരം ജനങ്ങള്‍ ഇസ്‌ലാമിനെതിരും ഇസ്‌ലാമിനുവേണ്ടി ഒന്നും ചെയ്യാത്തവരുമാണ്. മുസ്‌ലിം പണ്ഡിതന്മാര്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശമായ സമാധാനവും നീതിയും പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഖാദി ഡോ. സലാഹുദ്ദീന്‍ മുഹമ്മദ് അയ്യൂബ് അല്‍അസ്ഹരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

Related Articles