Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്കൊപ്പം പേര് ചേര്‍ക്കുമെന്ന് പ്രമുഖ അമേരിക്കന്‍ വ്യക്തിത്വങ്ങള്‍

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം രാജ്യത്തെ മുസ്‌ലിംകളെ മറ്റ് പൗരന്‍മാരില്‍ നിന്ന് വേര്‍തിരിച്ചു കൊണ്ട് രജ്സ്റ്റര്‍ തയ്യാറാക്കുകയാണെങ്കില്‍ മുസ്‌ലിംകളുടെ പട്ടികയിലായിരിക്കും തങ്ങളുടെ പേരുകളും ചേര്‍ക്കുകയെന്ന് വ്യക്തമാക്കി അമേരിക്കന്‍ രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖര്‍ രംഗത്ത്. ട്രംപ് ഭരണകൂടം അമേരിക്കയിലെ മുസ്‌ലിംകളുടെ ഡാറ്റാബേസ് തയ്യാറാക്കുകയാണെങ്കില്‍ താന്‍ ‘മുസ്‌ലിം’ ആയി അതില്‍ പേര് ചേര്‍ക്കാനുദ്ദേശിക്കുന്നുണ്ടെന്ന് അമേരിക്കന്‍ നടി മായിം ബയാലിക് പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ജൂതമത വിശ്വാസിനിയായ അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
സമാനമായ നിലപാടാണ് മുന്‍ വിദേശകാര്യ സെക്രട്ടറി മാഡ്‌ലെയിന്‍ ഓല്‍ബ്രൈറ്റും സ്വീകരിച്ചിരിക്കുന്നത്. ”കത്തോലിക്കയായി വളര്‍ന്ന ഞാന്‍ എപിസ്‌കോപാലിയനായി മാറി. ജൂതകുടുംബമായിരുന്നു എന്റേതെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. ഒരു മുസ്‌ലിമായി പേര് രെജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.” എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 1996-2001 കാലയളവില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തിരുന്ന ഓല്‍ബ്രൈറ്റ് പ്രസ്തുത സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.

Related Articles