Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മ്യാന്‍മര്‍ അവസാനിപ്പിച്ചിട്ടില്ല: ഐക്യരാഷ്ട്രസഭ

യാങ്കൂണ്‍: മ്യാന്‍മറിലെ റാഖേന്‍ പ്രവിശ്യയിലെ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ യാങ്കൂണ്‍ ഭരണകൂടം മതിയായ ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപോര്‍ട്ടര്‍ യാങീ ലീ വ്യക്തമാക്കി. അവരുടെ 12 ദിവസം നീണ്ടു നിന്ന മ്യാന്‍മര്‍ സന്ദര്‍ശനത്തിന്റെ അവസാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സൈന്യം ഓപറേഷന്‍ തുടരുന്ന വടക്കന്‍ റാഖേനിലേക്ക് തനിക്ക് പ്രവേശനം നല്‍കിയില്ലെന്നും വെള്ളിയാഴ്ച്ച നടത്തിയ പ്രസ്താവയില്‍ അവര്‍ പറഞ്ഞു. റാഖേന്‍ അതിന്റെ അറാകാന്‍ എന്ന പഴയ പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. ജനുവരിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായിരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ സ്ഥിതിയില്‍ നിന്ന് കാര്യമായ പുരോഗതിയൊന്നും ഈ സന്ദര്‍ശനത്തിലും തനിക്ക് കാണാനായിട്ടില്ലെന്നും വടക്കന്‍ റാഖേനിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
സുരക്ഷാ സേന ഓപറേഷനുകളുടെ പേരില്‍ ഇപ്പോഴും ആക്രമണം നടത്തുന്നതായി റിപോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. പൗരത്വത്തിന് വേണ്ടി റോഹിങ്ക്യന്‍ വംശജര്‍ ഭരണകൂടത്തോട് അപേക്ഷിച്ചതിന്റെ പേരില്‍ ‘അജ്ഞാതരുടെ’ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ടെന്നും ലീ പറഞ്ഞു. തന്റെ സന്ദര്‍ശന റിപോര്‍ട്ട് ഐക്യരാഷ്ട്രസഭ പൊതുസഭക്ക് മുന്നില്‍ വെക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

Related Articles