Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്കെതിരെയായ ആക്രമണം: ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ ചില സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഉണ്ടായിട്ടുള്ള വര്‍ധനവില്‍ ആശങ്ക പ്രകടിപ്പിച്ച് ദേശീയ ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സുരക്ഷിത ബോധമുണ്ടാക്കാന്‍ ഇടപെടണമെന്ന്  അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ദമ്പതികള്‍ കൊല്ലപ്പെടുകയും രണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ കൂട്ട മാനഭംഗത്തിനിരയാവുകയും ചെയ്ത മീവത് ചെയര്‍മാന്‍ ഉള്‍പ്പെടയുള്ള രണ്ടംഗ സംഘം സന്ദര്‍ശിക്കും. മുസ്‌ലിംകളില്‍ നിന്നും ലഭിച്ച പരാതികള്‍ കമ്മീഷന്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും  ഈയിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ മാത്രം മതി മുസലികളില്‍ ആശങ്ക ഉളവാക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു പ്രത്യേക വിഭാഗം സംഘം രാജ്യത്തുടനീളം മുസലിംകള്‍ക്കെതിരെ ആശങ്കയും ഭയവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും പരമ്പരാഗതമായി ഐക്യത്തിലും സമാധാനത്തിലും കഴിയുന്ന സമുദായങ്ങള്‍ക്കിടയില്‍  ഇവര്‍ ഭിന്നിപ്പുണ്ടാക്കുന്നതായും നസീം അഹമ്മദ് തന്റെ കത്തില്‍ വ്യക്തമാക്കി.

എന്തു വിലകൊടുത്തും രാജ്യത്തെ മത നിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നും ഇത്തരം അസിഹിഷുണുതാപരമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നുമുണ്ടായാലും വെച്ചുപുറപ്പിക്കില്ലെന്ന തരത്തിലുള്ള പ്രസ്താവന സര്‍ക്കാറിന്റെ ഉന്നതതലത്തിലുള്ളവര്‍ നടത്തുന്നതിനപ്പുറം കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യമാണെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, ന്യൂനപക്ഷങ്ങളുടെ സുരക്ഷവര്‍ധിപ്പിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ക്കളുടെ മേല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles