Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളെ കുറിച്ച് സുരക്ഷാ പഠനം നടത്തണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഭരണകൂടങ്ങള്‍ മസ്ജിദുകള്‍ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് താമസിക്കുന്ന മുസ്‌ലിംകളെ കുറിച്ച് സുരക്ഷാ പഠനം നടത്തുന്നതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.ബി.എസ് ചാനലിനോട് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്. രാജ്യത്ത് ജീവിക്കുന്ന ഓരോ മുസ്‌ലിം പൗരന്റെയും വിവരങ്ങള്‍ ശേഖരിച്ച് സുരക്ഷാ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ പോലുള്ള രാഷ്ട്രങ്ങള്‍ അത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ മുസ്‌ലിം സമൂഹം സംശയമുള്ളവരെ കുറിച്ച് ഭരണകൂടത്തെ അറിയിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ മസ്ജിദുകള്‍ നിരീക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് 2015 ഡിസംബറില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Related Articles