Current Date

Search
Close this search box.
Search
Close this search box.

മുബാറകിനേക്കാള്‍ കടുത്ത അടിച്ചമര്‍ത്തലാണ് സീസി നടത്തുന്നത്: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

കെയ്‌റോ: അടിച്ചമര്‍ത്തല്‍ നയത്തിന്റെ കാര്യത്തില്‍ മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ മറികടക്കും വിധമാണ് നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി പ്രവര്‍ത്തിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോത്. സംഘടനയുടെ വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് മുര്‍സിയുടെ ഭരണം ഇഷ്ടപ്പെടാത്ത നിരവധി പേര്‍ 2013ല്‍ അബ്ദുല്‍ ഫത്താഹ് സീസി നടത്തിയ സൈനിക അട്ടിമറിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അറബ് വസന്തത്തിലൂടെ പുറത്താക്കപ്പെട്ട ഹുസ്‌നി മുബാറകിനേക്കാള്‍ കടുത്ത അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങളാണ് സീസി നടത്തുന്നതെന്ന് റിപോര്‍ട്ട് വ്യക്തമാക്കി.
ഈജിപ്ത് ഭരണകൂടത്തിന് നേര്‍ക്കുള്ള വിമര്‍ശനവും സമാധാനപരമായ വിയോജിപ്പും യഥാര്‍ഥത്തില്‍ വിലക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. സുരക്ഷാ സേന തടവുകാരെ നിത്യേനെ പീഢിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നൂറുകണക്കിനാളുകളെയാണ് ഭരണകൂടം തട്ടികൊണ്ടുപോയി അജ്ഞാത കേന്ദ്രങ്ങളില്‍ വെച്ചിരിക്കുന്നത്. മനുഷ്യവാകാശ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പൗരസംഘടനകളെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന മുമ്പുണ്ടായിട്ടില്ലാത്ത നടപടികളാണ് സീസി ഭരണകൂടം ചെയ്യുന്നത്. എന്നും റിപോര്‍ട്ട് ആരോപിച്ചു.
സീസി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളുടെ തീവ്രത വര്‍ധിച്ചിരിക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മിഡിലീസ്റ്റ് ഡയറക്ടര്‍ ജോ സ്‌റ്റോക് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ പ്രതികരണത്തിന്റെ അഭാവത്തില്‍ ഭരണകൂടങ്ങള്‍ അടിസ്ഥാന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് വരെ അവയെ ചുരുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles