Current Date

Search
Close this search box.
Search
Close this search box.

മുന്‍വിധിയുടെ രാഷ്ട്രീയം പ്രതിരോധിക്കപ്പെടണം: എസ്.ഐ.ഒ ചര്‍ച്ചാ സായാഹ്നം

മലപ്പുറം: മുസ്‌ലിം കമ്മ്യൂണിറ്റിയുടെ രാഷ്ട്രീയ സാമ്പത്തിക ദൃശ്യതയെ വിസ്മരിക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടക്കുകയാണെന്നും, മുന്‍വിധിയുടെയും പുക മറയുടെയും രാഷ്ട്രീയം പ്രതിരോധിക്കപ്പെടണമെന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മുസ്‌ലിം മൂലധനവും കേരളീയ സാംസ്‌കാരിക പൊതുമണ്ഡലവും’ ചര്‍ച്ചാ സായാഹ്നം അഭിപ്രായപ്പെട്ടു. ദലിത് ആക്ടിവിസ്റ്റും സിനിമാ നിര്‍മാതാവുമായ രൂപേഷ് കുമാര്‍, ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന, കാലിക്കറ്റ് യൂണിവേഴിസിറ്റി അസി. പ്രൊഫസര്‍ ഡോ. വി ഹിക്മത്തുള്ള, ഗവേഷക വിദ്യാര്‍ത്ഥികളായ അബ്ദുല്‍ വാജിദ്, സാദിഖ് മമ്പാട്, ഷാന്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി മോഡറേറ്റര്‍ ആയിരുന്നു. ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന് സ്വാഗതവും, ഡോ സഫീര്‍ താനൂര്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടേരിയേറ്റ് അംഗങ്ങളായ അഷ്ഫാഖ് മഞ്ചേരി, റഷാദ് വി.പി, സല്‍മാന്‍ മുണ്ടുമുഴി, ബാസിത്ത് താനൂര്‍, ജസീല്‍ മമ്പാട്, റഖീബ് പൊന്നാനി, ഷാന്‍ ബസ്മല തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

Related Articles