Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ്: ബി.ജെ.പിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്ത് വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ. എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ലിംഗ നീതിയുടെ കാര്യത്തിലെ ബി.ജെ.പിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം ആവശ്യമാണെന്നും ‘ദ ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു.
മുസ്‌ലിം സ്ത്രീ തങ്ങളുടെ അനുഭവത്തില്‍ നിന്നുമാണ് ഇത്തരം ഒരാവശ്യം ഉയര്‍ത്തുന്നത്. ഏകപക്ഷീയവും പെട്ടന്ന് നടപ്പാക്കപ്പെടുന്നതുമായ മുത്വലാഖിനെതിരായ അവരുടെ ആവശ്യത്തെ പൂര്‍ണാര്‍ഥത്തില്‍ ഞങ്ങള്‍ പിന്തുണക്കുന്നു. പല മുസ്‌ലിം രാജ്യങ്ങളിലും ഈ സമ്പ്രദായമില്ലെന്നത് വിശ്വാസത്തേക്കാളുപരി പുരുഷമേധാവിത്വത്തിനോടാണ് അതിന്റെ ബന്ധമെന്നാണ് കുറിക്കുന്നത്. എന്ന് അവര്‍ പറഞ്ഞു.
ഭരണഘടന പാലിക്കുന്നതിലും മറ്റുമുള്ള ബി.ജെ.പിയുടെ പ്രസ്താവനകളും പ്രസംഗങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയെന്നും വൃന്ദ സൂചിപ്പിച്ചു. ഹിന്ദു നിയമ പരിഷ്‌കരണത്തിനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നത് ബി.ജെ.പി നേതാവായ ശ്യാമ പ്രസാദ് മുഖര്‍ജിയായിരുന്നു എന്നും അവര്‍ എടുത്തു കാണിച്ചു. എപ്പോഴെങ്കിലും ബി.ജെ.പി അതിനെ എതിര്‍ത്തിട്ടുണ്ടോ എന്നും സി.പി.എം നേതാവ് ചോദിച്ചു. 2005ല്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഭേദഗതി വന്നിട്ടുണ്ടെങ്കിലും കടുത്ത വിവേചനമാണ് ഹിന്ദു സ്ത്രീകള്‍ ഇന്നും അനുഭവിക്കുന്നത്. ആ പ്രശ്‌നങ്ങളെ കുറിച്ചൊന്നും അവരെന്താണ് സംസാരിക്കാത്തതെന്നും അവര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

Related Articles