Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് നിരോധിച്ചാല്‍ മുസ്‌ലിം വിവാഹത്തിന് പുതിയ നിയമം: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുത്വലാഖ് അസാധുവും ഭരണഘടനക്ക് വിരുദ്ധവുമാണെന്ന് സുപ്രീം കോടതി വിധിച്ചാല്‍ മുസ്‌ലിംകള്‍ക്കിടയിലെ വിവാഹത്തിനും വിവാഹമോചനത്തിനും പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മുത്വലാഖ് ഇല്ലാതാക്കിയാല്‍ അതിന്റെ വിടവ് അവശേഷിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹത്ഗി സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി. മുത്വലാഖ് ഇല്ലാതാക്കിയാല്‍ എങ്ങനെ മുസ്‌ലിം വിവാഹവും വിവാഹമോചനവും കൈകാര്യം ചെയ്യുമെന്ന കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുത്വലാഖ് സമത്വത്തിനും ലിംഗ സമത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കാത്തതാണ്. വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും വിഷയങ്ങള്‍ മതവുമായി ബന്ധപ്പെട്ടതല്ല. വിശുദ്ധ ഖുര്‍ആന്റെയോ ഗുരു ഗ്രന്ഥിന്റെയോ ഗീതയുടെയോ ആധികാരിക വ്യാഖ്യാതാവല്ല കോടതി. എന്നും രോഹത്ഗി അഭിപ്രായപ്പെട്ടു.

Related Articles