Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് നിരോധിക്കാനുള്ള നീക്കം ശക്തിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം മുത്വലാഖ് നിരോധിക്കാനുള്ള പ്രധാന കാല്‍വെപ്പുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബി.എസ്.പിയും ധൈര്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതവുമായ ബന്ധപ്പെട്ട വിഷയമല്ല ഇതെന്നും സ്ത്രീകളോടുള്ള ആദരവിന്റെയും അവരുടെ അന്തസ്സിന്റെയും വിഷയമാണിതെന്നും ഗാസിയാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ഊന്നിപ്പറഞ്ഞു.
സര്‍ക്കാര്‍ വിശ്വാസങ്ങളെ ആദരിക്കുന്നു. എന്നാല്‍ അവക്കൊപ്പമുള്ള അനാചാരങ്ങളെ അംഗീകരിക്കാനാവില്ല. മുത്വലാഖ് സ്ത്രീകള്‍ക്കുള്ള ആദരവ് നിഷേധിക്കുകയാണ്. ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. മറ്റ് പാര്‍ട്ടികളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പദവിയോ ബഹുമാനമൊ ലഭിക്കുന്നില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles