Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് കാരണം മുസ്‌ലിം സ്ത്രീ വിവേചനത്തിരയാവുന്നു: ഹൈക്കോടതി

കൊച്ചി: രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ മുത്വലാഖിന്റെ കാരണത്താല്‍ വിവേചനത്തിന് ഇരയാവുകയാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. മുസ്‌ലിം രാജ്യങ്ങള്‍ പോലും ഇത്തരം മുത്വലാഖ് അംഗീകരിക്കുന്നില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. വിവാഹ നിയമങ്ങള്‍ ഏകീകരിച്ചെങ്കില്‍ മാത്രമേ മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കൂ. അതിന് നിയമ നിര്‍മാണം നടത്തണം. വിവാഹ മോചനത്തിലെങ്കിലും പൊതുനിയമം പിന്തുടരണം. പൊതു നിയമം വന്നാല്‍ ശരീഅത്തിനെതിരാകുമെന്ന ആശങ്ക തെറ്റാണെന്നും കോടതി പറഞ്ഞു. വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിനും നിയമ കമീഷനും അയക്കാനും കോടതി നിര്‍ദേശിച്ചു. വിവാഹമോചനത്തെ തുടര്‍ന്ന് പാസ്‌പോര്‍ട്ടിലെ പങ്കാളിയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Related Articles