Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖിന്റെ പേരില്‍ വിവാദമുണ്ടാക്കരുത്: അസ്മ സഹ്‌റ

ഹൈദരാബാദ്: മുത്വലാഖിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കരുതെന്ന് സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളോടുമായി ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം അസ്മ സഹ്‌റ ആവശ്യപ്പെട്ടു. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടല്‍ നടത്തേണ്ട ഒരു ആവശ്യവും നിലവിലില്ലെന്നും വ്യാഴാഴ്ച്ച ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് അവര്‍ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ ദുരുദ്ദേശ്യത്തോടെയാണ് വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നതെന്ന് പരിപാടിയില്‍ സംബന്ധിച്ച പ്രാസംഗിക ശമീമുന്നീസ പറഞ്ഞു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളുണ്ടായിരിക്കെ അവയിലൊന്നും ശ്രദ്ധ കൊടുക്കാതെയാണ് സര്‍ക്കാര്‍ മുത്വലാഖിനെ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അവര്‍ കൂട്ടിചേര്‍ത്തു.

Related Articles