Current Date

Search
Close this search box.
Search
Close this search box.

മുത്തലാഖ് വിഷയത്തില്‍ മന്ത്രിമാര്‍ ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: വിവാദ വിഷയമായ മുത്തലാഖുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളുന്നതിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ചര്‍ച്ച തുടങ്ങി. വിഷയത്തില്‍ മന്ത്രിമാര്‍ ഏകോപന നിലപാടില്‍ എത്തിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്ത് ലിംഗനീതിനടപ്പിലാക്കാനും വിവേചനം ഇല്ലായ്മചെയ്യാനും കൃത്യമായ കാഴ്ച്ചപ്പാട് ആവശ്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടതായും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ‘ദ ഹിന്ദു’വിനോട് പറഞ്ഞു.
മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, വനിതാ ശിശുക്ഷേമകാര്യ മന്ത്രി മേനകാ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടനെയെ റദ്ദ്‌ചെയ്യുന്ന ഒരുനിയമത്തിനും സാധുതയില്ലെന്ന് ഭരണഘടനെയുടെ 13ാം ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മന്ത്രി പറഞ്ഞു. ഏകസിവില്‍കോഡ് നടപ്പാക്കണമെന്നും വിഷയത്തില്‍ പൊതുസംവാദം നടത്തണമെന്നും ഭരണകക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടരുന്നു.
വിവിധ സമുദായങ്ങള്‍ക്കിടയിലെ വ്യക്തിനിയമങ്ങള്‍ ലിംഗവിവേചനത്തിലേക്കും അതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന നിയമത്തിനുമുന്നിലെ സമത്വം, സംസാര സ്വാതന്ത്ര്യം, ജീവിത സംരക്ഷണം തുടങ്ങിവ ലംഘിക്കുന്നതായും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി പശ്ചാത്യന്‍ രാജ്യങ്ങള്‍ ലിംഗനീതി നടപ്പില്‍ വരുത്തിയിട്ടുള്ളതായും ഇന്ത്യയും ഇതിനുള്ള പരിശ്രമത്തിന് തുടക്കംകുറിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles