Current Date

Search
Close this search box.
Search
Close this search box.

മുത്തലാഖ് ബില്ലിനെതിരെ സ്ത്രീകളുടെ പ്രതിഷേധ റാലി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെതിരെ സ്ത്രീകള്‍ ന്യൂഡല്‍ഹി ലാംലീല മൈതാനിയില്‍ പ്രതിഷേധ റാലി നടത്തി. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബാര്‍ഡിന്റെ കീഴില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. വിവാഹമോചനവും മുത്വലാഖും ക്രിമിനല്‍ കുറ്റമാക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ ബില്ലിനെതിരെയാണ് പതിനായിരത്തോളം വരുന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

മുത്തലാഖ് സംബന്ധിച്ച സുപ്രിംകോടതി ഭരണഘടന ബെഞ്ചിന്റെ ന്യൂനപക്ഷ വിരുദ്ധ വിധിയുടെ മറവില്‍ മുത്തലാഖ് ക്രിമിനല്‍ വല്‍ക്കരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നയത്തിന്റെ ഭാഗമാണിതെന്നും മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. വിഷയം ഉയര്‍ത്തിക്കാട്ടിയുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റാലികളുടെ സമാപനം കൂടിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്.

 

Related Articles