Current Date

Search
Close this search box.
Search
Close this search box.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് സമാപനം

കൂരിയാട്: നാലു ദിവസങ്ങളിലായി മല്ലപ്പുറം കൂരിയാട് നടന്നുവന്ന മുജാഹിദ് ഒന്‍പതാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. മുജാഹിദ് പുനരൈക്യത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനമായിരുന്നു കൂരിയാട് നടന്നത്. മുജാഹിദ് സംഘശക്തിയെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ജനലക്ഷങ്ങള്‍ ആഹ്വാനം ചെയ്തു.

മുസ്ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ  സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ- പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും വിവിധ സെഷനുകളില്‍ പങ്കെടുത്തു സംസാരിച്ചു.

സമാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്യുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് അശ്റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി മദ്റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ സംസാരിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.

സമാപന ദിവസം പ്രധാന മുഖ്യ വേദിയില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശരീഅത്ത് സമ്മേളനത്തില്‍ മുഹ്യുദ്ദീന്‍ കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലി അക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷത വഹിച്ചു.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് എന്നിവര്‍ സംസാരിച്ചു.

 

Related Articles