Current Date

Search
Close this search box.
Search
Close this search box.

മിനിസ്റ്റേഡിയം നിര്‍മിച്ച് വടക്കാങ്ങര മഹല്ല് കമ്മറ്റിയുടെ മാതൃക

വടക്കാങ്ങര: നാടിന്റെ പുരോഗതിയില്‍ പങ്കാളികളാവുക എന്ന ലക്ഷ്യവുമായി വടക്കാങ്ങര നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് രംഗത്തെത്തിയതോടെ സഫലമായത് ഒരു പ്രദേശത്തിന്റെ കായിക സ്വപ്‌നം. വടക്കാങ്ങര പ്രദേശത്തെ യുവാക്കളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്ന കളിസ്ഥലം ട്രസ്റ്റ് സ്വന്തം സ്ഥലത്തു തന്നെ ഒരുക്കിയാണ് മാതൃകയായത്. പ്രദേശത്ത് മത, വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില്‍ ക്രിയാത്മകമായ പങ്ക് വഹിക്കുന്ന വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് ഉള്‍ക്കൊള്ളുന്ന ട്രസ്റ്റാണ് ഈ ഉദ്യമവുമായി മുന്നോട്ടു വന്നത്. മഹല്ല് നിവാസികളുടെ ചെലവിലാണ് മിനി സ്‌റ്റേഡിയം നിര്‍മിച്ചത്. സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫുട്ബാള്‍ താരം സുരേന്ദ്രന്‍ മങ്കട നിര്‍വഹിച്ചു. മുന്‍ ഫുട്ബാള്‍ താരം ഉമര്‍ തയ്യില്‍ മുഖ്യാതിഥിയായിരുന്നു.
ട്രസ്റ്റ് ചെയര്‍മാന്‍ അനസ് കരുവാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍, ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീര്‍ പി.കെ.സയ്യിദ് ഹുസൈന്‍ തങ്ങള്‍, ടാലന്റ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, ടി.കോയ, അനീസ് ചുണ്ടയില്‍, എന്‍.കെ. ഫൈസല്‍, കെ. ജസീന എന്നിവര്‍ സംസാരിച്ചു.

Related Articles